കേരളത്തിലുടനീളം ഐപിടിവി സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട് എയര്‍ടെല്‍

airtel1
airtel1

 
കോഴിക്കോട് : ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികവുറ്റ ബിഗ് സ്‌ക്രീന്‍ കാഴ്ചാനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് കേരളത്തിലുടനീളം കജഠഢ സേവനങ്ങള്‍ ആരംഭിക്കുന്നു. മനോരമാ മാക്‌സ്, സണ്‍ നെക്സ്റ്റ്, സോണി ലൈവ്, സീ5, നെറ്റ്ഫ്‌ലിക്‌സ്, ആപ്പിള്‍ ടിവി+, ആമസോണ്‍ പ്രൈം, 600 ജനപ്രിയ ടെലിവിഷന്‍ ചാനലുകള്‍, വൈ-ഫൈ സേവനം എന്നിവയുള്‍പ്പെടെ 29 പ്രമുഖ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളില്‍ നിന്ന് ആവശ്യാനുസരണം ഉള്ളടക്കങ്ങളുടെ വിപുലമായ ലൈബ്രറിയിലേക്ക് ഉപയോക്താക്കള്‍ക്ക് ആക്‌സസ് ലഭിക്കുന്നതാണ്. ഇത്തരം പ്ലാനുകള്‍ 599 രൂപയ്ക്ക് ആരംഭിക്കുന്നു. തുടക്കത്തിലെ ഓഫര്‍ എന്ന നിലയില്‍, എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ലഭ്യമാകുന്ന ഐപിടിവി പ്ലാനുകള്‍ വാങ്ങുകയാണെങ്കില്‍  30 ദിവസം വരെ സൌജന്യ സേവനം ലഭിക്കുന്നതാണ്.

 വിനോദങ്ങള്‍ വളരെക്കാലമായി കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്ന്, ഞങ്ങളുടെ അത്യാധുനിക ഐപിടിവി സേവനം കേരളത്തില്‍ ലഭ്യമാക്കുന്നതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സേവനം ഞങ്ങളുടെ ഉപഭോക്താക്കളെ മികവുറ്റ എക്‌സ്പീരിയന്‍സിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കും. ഈ സമാരംഭത്തിലൂടെ, കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളെയും  ആഗ്രഹങ്ങങ്ങളെയും പ്രതിധ്വനിപ്പിക്കുന്ന വിനോദ മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ച് കൊണ്ട് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ഭാരതി എയര്‍ടെല്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍  ഗോകുല്‍ ജെ പറഞ്ഞു

Tags

News Hub