വിവാഹേതര ബന്ധം കണ്ടെത്തി ; കാമുകന് ഭാര്യയെ വിവാഹം കഴിച്ച് നല്‍കി ഭര്‍ത്താവ്

marriage
marriage

2017ലാണ് കതര്‍ ജോട്ട് ഗ്രാമവാസിയായ ബബ്‌ലുവും ഗോരഖ്പൂര്‍ സ്വദേശിനിയായ രാധികയും തമ്മില്‍ വിവാഹിതരായത്.

ഉത്തര്‍പ്രദേശില്‍ കാമുകന് ഭാര്യയയെ വിവാഹം കഴിച്ച് നല്‍കി ഭര്‍ത്താവ്. ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ കതര്‍ ജോട്ട് ഗ്രാമത്തിലാണ് സംഭവം.

2017ലാണ് കതര്‍ ജോട്ട് ഗ്രാമവാസിയായ ബബ്‌ലുവും ഗോരഖ്പൂര്‍ സ്വദേശിനിയായ രാധികയും തമ്മില്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് ഏഴും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. വിവാഹേതര ബന്ധം കണ്ടെത്തിയ ഉടന്‍ ബബ്‌ലു ഭാര്യയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. രണ്ട് മക്കളുടെയും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും നിങ്ങള്‍ സന്തോഷമായി ജീവിക്കൂ എന്നും ബബ്‌ലു ഭാര്യയോട് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Tags

News Hub