വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

accident
accident

വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്.

വര്‍ക്കലയില്‍ ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്.

വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്. റിക്കവറി വാഹനം ആദ്യം മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയും പിന്നീട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

Tags

News Hub