സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് മുതല്‍ ; മധുരയില്‍ ആവേശം വാനോളം


സിപിഐ,സിപിഎംഎംഎല്‍,ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഇന്ന് തുടക്കമാകും. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎല്‍,ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍ അടക്കം 600ഓളം പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിര്‍ന്ന പിബി അംഗം ബിവി രാഘവലു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. .പിബി അംഗങ്ങള്‍ക്ക് മേല്‍ നിയന്ത്രണം നിഷ്‌കര്‍ഷിക്കുന്ന റിപ്പോര്‍ട്ടില്‍.പിബി അംഗങ്ങളുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്തുമെന്നും സൂചനയുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് ദിവസം നീളുന്ന സമ്മേളനം 6ന് സമാപിക്കും.