നല്ല പച്ചമാങ്ങ കിട്ടിയാൽ അടിപൊളി സംഭാരം തയ്യാറാക്കാം

pacha manga sambaram
pacha manga sambaram

ചേരുവകൾ

    പച്ചമാങ്ങ 
    പച്ചമുളക് 
    ഇഞ്ചി 
    ചുവന്നുള്ളി 
    കറിവേപ്പില
    വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പച്ചമാങ്ങ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് ഒരു പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് ചുവന്നുള്ളി, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക, അതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അരിച്ചെടുക്കുക. തണുപ്പോടെ കുടിക്കണമെങ്കിൽ ഒരു ഗ്ലാസിൽ ഐസ് എടുത്ത് അതിലേയ്ക്ക് അരിച്ചെടുത്ത പച്ചമാങ്ങ ഒഴിച്ചെടുക്കാം.

Tags