ഒരു കിച്ചടി തയ്യാറാക്കാം

kichadi
kichadi

കുമ്പളങ്ങ, മാതളനാരങ്ങ കിച്ചടി

ചേരുവകൾ

കുമ്പളങ്ങയുടെ തൊലിയും കുരുവും കളഞ്ഞ് നീളത്തിലരിഞ്ഞത്: ഒരു കപ്പ്
മാതളനാരങ്ങ: അരക്കപ്പ്
ഉപ്പ്: പാകത്തിന്
തൈര്: ഒരു കപ്പ്
തേങ്ങ: ഒരു കപ്പ്
പച്ചമുളക്: രണ്ടെണ്ണം
ജീരകം, ഉലുവ, കടുക്: കാല്‍ ടീസ്പൂണ്‍ വീതം
എണ്ണ: ഒരു ടീ സ്പൂണ്‍
ഉണക്കമുളക്: ഒരെണ്ണം

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങ അരിഞ്ഞത് കഴുകി ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതില്‍ മാതളനാരങ്ങയും തൈരും ചേര്‍ത്തിളക്കുക. തേങ്ങ, പച്ചമുളക്, കടുക്, ജീരകം എന്നിവ അരച്ച് വെന്ത കഷണത്തോടൊപ്പം ചേര്‍ക്കുക. വെള്ളം ആവശ്യമെങ്കില്‍ അല്പം ചേര്‍ക്കാം. എണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക് എന്നിവ വറുത്ത് കിച്ചടി ഇതിലേക്ക് പകര്‍ന്ന് തിളച്ച ഉടന്‍ വാങ്ങുക.
 

Tags

News Hub