ചിക്കൻ മാലിന്യം കണ്ണൂർ ജില്ലയ്ക്ക് പുറത്തേക്ക് കയറ്റി അയക്കാൻ അനുമതി തേടുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി

Kerala State Chicken Traders Committee says it will seek permission to export chicken waste outside Kannur district
Kerala State Chicken Traders Committee says it will seek permission to export chicken waste outside Kannur district

കണ്ണൂർ: ചിക്കൻ വ്യാപാര രംഗത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കോഴിമാലിന്യത്തിന് അഞ്ച് രൂപയിൽ നിന്നും പത്തുരൂപയായി ഉയർത്തിയ നടപടി അംഗീകരിക്കില്ലെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ ചിക്കൻ അറവ് മാലിന്യം വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന റെൻഡ് റിംഗ് പ്ളാൻ്റിലേക്കാണ് എത്തിക്കുന്നത്. പ്ളാൻ്റുകൾ പ്രവർത്തിക്കാൻ റൊ മെറ്റീരിയലായ ചിക്കൻ മാലിന്യത്തിന് ഏർണാകുളം ജില്ലയിൽ സൗജന്യമായും മലപ്പുറം ജില്ലയിൽ മൂന്ന് രൂപ നിരക്കിലും വയനാട് ജില്ലയിൽ 4.50 രൂപയും കോഴിക്കോട്, കണ്ണൂർ ജില്ലയിൽ അഞ്ചു രൂപ നിരക്കിൽ യുസർ ഫീ നിശ്ചയിച്ചാണ് ചിക്കൻ മാലിന്യം കൊണ്ടുപോകുന്നത്. കണ്ണൂർ പാപ്പിനിശേരിയിൽ ക്ളീൻ വെഞ്ചേഴ്സ് റെൻ്ററിംഗ് പ്ളാൻ്റ് ഇപ്പോഴും അഞ്ച് നിരക്കിലാണ് കൊണ്ടുപോകുന്നത്. എന്നാൽ ജില്ലാ കലക്ടർ 2022 ൽ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അഞ്ചു രൂപ നിശ്ചയിക്കുകയും തുടർന്ന് ആറു മാസക്കാലയളവിൽ വില കുറയ്ക്കുകയും ചെയ്യാമെന്ന ഉറപ്പിലാണ് പിരിഞ്ഞത്.

എന്നാൽ ഇതിനെ അട്ടിമറിച്ചു കൊണ്ട് മട്ടന്നൂർ വീരാട് പ്ളാൻ്റ് എകപക്ഷീയമായി ഒരു കിലോവിന് പത്തുരൂപ നൽകാതെ മാലിന്യമെടുക്കില്ലെന്ന് പറയുകയായിരുന്നു. ഇതിനെതിരെ മാർച്ച് 19 ന് കലക്ടറെ കണ്ട് കണ്ണൂരിന് പുറത്തുള്ള കമ്പി നികളിലേക്ക് ചിക്കൻ മാലിന്യം കൈമാറാൻ അനുമതി തേടുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജോയൻ്റ് സെക്രട്ടറി ഇ.സജീവൻ, ഭാരവാഹികളായ കെ.എം അക്ബർ,ഇസ്മയിൽ പൂക്കോം, ഷുക്കൂർ പാപ്പിനിശേരി 'വിമൽ കൃഷ്ണ അഴിക്കോട് എന്നിവർ പങ്കെടുത്തു.

Tags

News Hub