വായില്‍ കപ്പലോടും രുചിയിൽ മീന്‍കറി തയ്യാറാക്കാം

FishMolly

ചേരുവകൾ

•മീൻ - 1 കിലോ
•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
•ഉലുവ - 1/4 ടീസ്പൂൺ
•വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
•ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
•കറിവേപ്പില - 2 തണ്ട്
•പച്ചമുളക് അരിഞ്ഞത് - 3
•തക്കാളി അരിഞ്ഞത് - 1
•മുളക് പൊടി - 2 ടേബിൾസ്പൂൺ
•മല്ലിപ്പൊടി - 1 &1/2 ടീസ്പൂൺ
•മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
• ഉപ്പ് - 1 ടീസ്പൂൺ
•ചൂട് വെള്ളം - 2 കപ്പ്
•പച്ച മാങ്ങ - 2
•കട്ടിയുള്ള തേങ്ങാപ്പാൽ - 1& 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

•മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി മാറ്റിവയ്ക്കാം.

•ഇനിയൊരു ചട്ടി എടുത്ത് അതിനകത്തേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവയും, ഇഞ്ചി അരിഞ്ഞതും, വെളുത്തുള്ളി അരിഞ്ഞതും, പച്ചമുളക് കീറിയതും, ചെറിയ ഉള്ളി അരിഞ്ഞതും, കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി തീ കുറച്ചു പൊടകൾ എല്ലാം ഇട്ടു കൊടുത്തു വഴറ്റാം. നന്നായി വഴന്നു കഴിഞ്ഞാൽ തക്കാളിയും പച്ചമാങ്ങയും ചേർത്ത് വീണ്ടും വഴറ്റുക. ഇനി രണ്ട് കപ്പ് തിളച്ച വെള്ളം ഒഴിച്ച് മീനും കൂടെ ഇട്ട് ചുറ്റിച്ചു കൊടുത്ത് വേവിച്ചെടുക്കാം.  

•ഇതിലേക്ക് തേങ്ങാപാൽ കൂടെ ഒഴിച്ച് തിള വരുമ്പോൾ ഓഫ് ചെയ്യാം. ശേഷം കറിവേപ്പില കൂടിയിട്ട് കറി കുറച്ച് നേരം അടച്ചു വയ്ക്കുക. സ്വാദിഷ്ടമായ മീൻമാങ്ങ കറി തയാർ.

Tags