ഹെൽത്തി ഫ്രൂട്ട് സാലഡ് ഇതാ


ആവശ്യമായ ചേരുവകൾ
1. ഈത്തപ്പഴം- 6-8 എണ്ണം
2. കശുവണ്ടി- 1 പിടി
3. പാൽ- 1 കപ്പ്
4. മാമ്പഴം- 1
5. ആപ്പിൾ - 1
6. വാഴപ്പഴം-1
7. മുന്തിരി - അര കപ്പ്
8. അനാർ- അര കപ്പ്
9. ഉണക്കമുന്തിരി - 2 ടീസ്പൂൺ
10. തണ്ണിമത്തൻ- അര കപ്പ്
11. കുതിർത്ത ചിയ സീഡ്- 2 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചൂടുള്ള പാലിൽ ഈത്തപ്പഴവും കശുവണ്ടിപ്പരിപ്പും കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് പഴങ്ങൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും ചിയ സീഡ്സും ചേർക്കുക.
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം. ചേർക്കുന്ന വെല്ലത്തിനെ അനുസരിച്ച് ഇതിന്റെ നിറം കടും കാപ്പിയോ കറുത്ത നിറമോ ആയിരിക്കും.