നാവിൽ രുചിയൂറും കോഴി നിറച്ചത് കഴിച്ചാൽ ..


മുഴുവൻ കോഴിക്കുള്ളിൽ മസാലയും മുട്ട പുഴുങ്ങിയതും വെച്ച് വറുത്തെടുക്കുന്ന ഒരു വിഭവം ആണിത്.ആദ്യം ഒരു കോഴി തോല് കളഞ്ഞു ഉള്ളു വൃത്തിയാക്കിയെടുക്കുക. ഇത് കഷ്ണങ്ങളായി മുറിക്കാതെ മാംസളമായ ഭാഗങ്ങളിൽ ചെറുതായി വരയുക.
കോഴിയിൽ പെരട്ടാനുള്ള മസാല - ഒരു സവാള, ഒരു ചെറിയ കഷ്ണം ഇഞ്ചി, 4 അല്ലി വെളുത്തുള്ളി ഇവ നന്നായി അരച്ച് മുളകുപൊടി 1/2 സ്പൂൺ, കുരുമുളക് പൊടി 1/2 സ്പൂൺ, മഞ്ഞൾ പൊടി, ഗരം മസാല പൊടി കാൽ സ്‌പൂൺ വീതവും കുറച്ചു നാരങ്ങാ നീരും 1/2 സ്പൂൺ എണ്ണയും പാകത്തിന് ഉപ്പും - ഇതെല്ലാം നല്ലതു പോലെ കുഴച്ചു കോഴിയിൽ തേച്ചു പിടിപ്പിച്ചു വെയ്ക്കുക. ഒരു മണിക്കൂറെങ്കിലും മസാല പിടിക്കാൻ വെയ്ക്കണം. അധികനേരം വെയ്ക്കുന്നുണ്ടെങ്കിൽ നല്ലതു പോലെ മൂടി ഫ്രിഡ്ജിൽ വെയ്ക്കുക. 750 gm ഉള്ള കോഴിയിൽ (ക്ലീൻ ചെയ്തതിനു ശേഷം) ചേർക്കാനുള്ള മസാലയുടെ അളവാണ് കൊടുത്തിട്ടുള്ളത്, പാകത്തിനനുസ്സരിച്ചു മാറ്റങ്ങൾ വരുത്താം.
ഇനി കോഴിയിൽ നിറയ്ക്കാനുള്ള മസാല ആദ്യം തന്നെ ഒരു കോഴിമുട്ട പുഴുങ്ങി വെയ്ക്കുക.
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ആദ്യം കുറച്ചു ഉണക്കമുന്തിരിയും പിന്നെ കുറച്ചു കശുവണ്ടിയും വറുത്തു മാറ്റിവെയ്ക്കുക.
ഈ ചട്ടിയിൽ തന്നെ കറിവേപ്പിലയിടുക, രണ്ടു ചെറിയ സവാള അരിഞ്ഞത്, 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി ഒരെണ്ണം അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി ഒരു സ്പൂൺ, മുളകുപൊടി 1/2 സ്പൂൺ, മഞ്ഞൾ പൊടി - 1/4 സ്പൂൺ, ഗരം മസാല -1/4 സ്പൂൺ ഇവ ചേർത്ത് നല്ലതു പോലെ വഴറ്റുക. ഇതിലേക്ക് ഒരു സ്പൂൺ തേങ്ങാപ്പീരയും പെരുംജീരകം പൊടിച്ചത് ഒരു നുള്ളും ചേർക്കുക.
പാകത്തിന് ഉപ്പു ചേർക്കുക. നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് പുഴുങ്ങിയ മുട്ടയും വറുത്തു വെച്ച അണ്ടിപരിപ്പും മുന്തിരിയും ചേർക്കുക. രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞു അടുപ്പിൽ നിന്നും വാങ്ങുക.
കോഴിയെ നിറയ്ക്കൽ - അരപ്പു തേച്ചു വെച്ച കോഴിയെ എടുക്കുക.
നിറയ്ക്കാനുള്ള മസാല ചൂടാറി കഴിഞ്ഞു കുറേശ്ശെയെടുത്തു കോഴിയ്ക്കുള്ളിൽ നിറയ്ക്കുക, ആദ്യം മുട്ട വെച്ചതിനു ശേഷം മസാല നിറയ്ക്കുക. ഒരു പാട് നിറയ്ക്കാതിരിക്കാൻ ശ്രെദ്ദിക്കുക. ഇത് കഴിഞ്ഞു കോഴിയുടെ കാലുകൾ ഒരു നൂല് കൊണ്ട് ചേർത്ത് കെട്ടുക.
6) കോഴിയെ വെയ്ക്കാൻ പാകമായ ഒരു ചട്ടിയിൽ എണ്ണയൊഴിച്ചു നിറച്ച കോഴിയെ വെച്ച് നന്നായി പൊരിച്ചെടുക്കുക

. അധികം എണ്ണയില്ലാതെയാണ് വറുത്തെടുത്തത്. എല്ലാ വശവും ഒരു പോലെ വേവാൻ വേണ്ടി ഇടയ്ക്കു മറിച്ചിട്ടു കൊടുക്കാൻ മറക്കല്ലേ. വെന്തു കഴിഞ്ഞു അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കുക. ഇത്രയും വലുപ്പമുള്ള കോഴി വേവാൻ മീഡിയം തീയിൽ ഏകദേശം 30 -35 മിനിട്ടാണ് എടുത്തത്.
അപ്പോൾ നിറയ്‌ക്കൂ പൊരിക്കൂ..
Tags

തെയ്യാട്ട മഹോത്സവത്തിനൊരുങ്ങി അനന്തപുരി ; കാത്തിരിക്കുന്നത് ഭക്തിയുടേയും അത്ഭുതത്തിന്റെയും നിറച്ചാർത്ത്
ഉത്തരമലബാറിലെ അനുഷ്ടാന കലയായ തെയ്യാട്ടം ആദ്യമായി തിരുവിതാംകൂറിലേക്ക് എത്തുന്നു. പൂർണമായും ആചാരാനുഷ്ടാനങ്ങൾ പാലിച്ചു കൊണ്ട് ആദ്യമായി വേണാട്ട് രാജ്യത്ത് നടക്കുന്ന തെയ്യാട്ട മഹോത്സവം മാർച്ച് 19,20,21 തീ