ചിക്കൻ കൊണ്ടൊരു അടിപൊളി വിഭവം തയ്യാറാക്കാം
ബോണ്‍ലെസ് ചിക്കന്‍ - 300 ഗ്രാം (കഷ്ണങ്ങളാക്കിയത്)
സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ളോര്‍ - 3 സ്പൂണ്‍
കുരുമുളക് പൊടി - അര ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ബസ്മതി അരി - 2 കപ്പ്
കാരറ്റ് ,കാബേജ്, കാപ്സികം ,ബീന്‍സ്, സ്പ്രിംഗ് ഒനിയന്‍- ഓരോ കപ്പ് (ചെറുതായി അരിഞ്ഞത്)
സവാള - 1
വെളുത്തുള്ളി- ഒന്നര സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 1 ടേബിള്‍ സ്പൂണ്‍
വെള്ള കുരുമുളക് പൊടി - ആവശ്യത്തിന്
മുട്ട - 2
പാചകം ചെയ്യുന്ന വിധം
ചിക്കനില്‍ സോയ സോസ്, കോണ്‍ ഫ്‌ളോര്‍, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് മാറ്റി വെയ്ക്കണം. ശേഷം ഓയിലില്‍ ഫ്രൈ ചെയ്‌തെടുക്കണം.
നന്നായി കഴുകിയെടുത്ത 2 കപ്പ് ബസ്മതി അരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം. ശേഷം അധികം വെന്തു പോകാതെ വേവിച്ച് വെള്ളം വാര്‍ത്തെടുക്കുക. എന്നിട്ട് തണുക്കാന്‍ അനുവദിക്കുക.
ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതിനു മുന്‍പേ എല്ലാ ചേരുവകളും അടുത്ത് റെഡി ആക്കി വെക്കണം. പിന്നെ നല്ല ഉയര്‍ന്ന ചൂടില്‍ വേഗത്തില്‍ വേണം മിക്സ് ചെയ്‌തെടുക്കാന്‍. മുട്ട ഉപ്പ് ചേര്‍ത്ത് ചിക്കി പൊരിച്ചു മാറ്റി വെക്കണം.
പാനില്‍ 2 സ്പൂണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച് വെളുത്തുള്ളി വഴറ്റണം. ശേഷം അതിലേയ്ക്ക് സവാള , പച്ചക്കറികള്‍, പകുതി സ്പ്രിംഗ് ഒനിയന്‍ എന്നിവ ചേര്‍ത്തു ഒന്നുകൂടി വഴറ്റണം. വെന്തു പോകാതെ ശ്രദ്ധിക്കണം. അതിനു ശേഷം സോയ സോസ് , റൈസ്, മുട്ട, ചിക്കന്‍, കുരുമുളക് പൊടി, വിനാഗിരി എന്നിവ ചേര്‍ത്ത് പെട്ടെന്ന് മിക്സ് ചെയ്തെടുക്കണം. തീ അണച്ച ശേഷം ബാക്കിയുള്ള സ്പ്രിംഗ് ഒനിയന്‍ കൂടി ചേര്‍ത്തുകൊടുക്കാം. ചൂടോടെ ചിക്കന്‍ ഫ്രൈഡ് റൈസ് വിളമ്പാം.