'നീ എന്നോടും എന്റെ മോനോടും ചെയ്തതിനേക്കാൾ വലുതല്ല ഇതൊന്നും'; ദുരൂഹതകളുടെ പെരുമഴയുമായി 'ഉള്ളൊഴുക്ക്' ട്രെയിലർ പുറത്ത്

google news
ullozhukk


ഉർവശിയും പാർവതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.  ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച ഒരു  ട്രെയിലരാണ് പുറത്ത് വന്നത്. പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും 'ഉള്ളൊഴുക്ക്' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 

ഏറെ ശ്രദ്ധ നേടിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് 'ഉള്ളൊഴുക്ക്'. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തിയേറ്ററുകളിലെത്തും.

Tags