കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സാറാ അലി ഖാൻ

sara
sara

ന്യൂഡൽഹി: ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് നടി സാറാ അലിഖാൻ.  താരം ഏറെനേരം അവിടെ ചിലവഴിച്ചു. തീർത്ഥാടനത്തിലെ ശാന്തമായ കാഴ്ചകൾ സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്‌ക്കുകയും ചെയ്തു.

വെള്ള നിറത്തിലുള്ള ലളിതമായ ചിക്കൻകാരി സൽവാർ കുർത്ത ധരിച്ചാണ് സാറായെത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളോടൊപ്പം അവർ ഒരു ഹൃദയസ്പർശിയായ കവിതയും കുറിച്ചു.


“നിരന്തരമായ ഒഴുക്കിനിടയിലെ നിശ്ചലതയുടെ നിമിഷങ്ങൾ. ശ്വസിക്കാനും പതുക്കെ പോകാനും ഒരു ഉദ്ദേശ്യപൂർണമായ ഓർമ്മപ്പെടുത്തൽ. നദിയുടെ മന്ത്രിപ്പുകൾ ശ്രദ്ധിക്കുക, സൂര്യന്റെ തിളക്കം അനുഭവിക്കുക. ആഴത്തിൽ അലയുക, ജീവിതം സ്വീകരിക്കുക, സ്വയം വളരാൻ അനുവദിക്കുക,” സാറ കുറിച്ചു

Tags