മ്യാൻമറിൽ വീണ്ടും ഭൂചലനം
Apr 13, 2025, 18:55 IST


ന്യൂഡൽഹി : മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുറോപ്യൻ മെഡിറ്റനേറിയൽ സീസ്മോളജിക്കൽ സെന്ററാണ് ഭൂകമ്പമുണ്ടായ വിവരം അറിയിച്ചത്.
വെള്ളിയാഴ്ച 4.1 തീവ്രതയുളള ഭൂകമ്പം മ്യാൻമറിലുണ്ടായിരുന്നു. 10 കിലോമീറ്റർ ആഴത്തിലായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ നിരവധി തുടർ ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. 468ഓളം തുടർ ചലനങ്ങളാണ് ഉണ്ടായത്. മ്യാൻമറിൽ മാർച്ചിലുണ്ടായ ഭൂചലനത്തിൽ മൂവായിരത്തിലേറെ പേർ മരണപ്പെടുകയും 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.