കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കണം; സാജു നവോദയ
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ഇതിനുപിന്നാലെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് നടനും മിമിക്രി ആർട്ടിസ്റ്റുമായ സാജു നവോദയ. താൻ റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും എന്നാൽ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങൾ നടന്നാൽ ഇരയ്ക്കൊപ്പമാണ് നിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓണം റിലീസായെത്തുന്ന 'പ്രതിഭ ട്യൂട്ടോറിയൽസ്' എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സാജു പ്രതികരിച്ചത്.
സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണെന്നും ഹേമ കമ്മിറ്റിയിൻ മേൽ നടപടിയെടുക്കണമെന്നും പറഞ്ഞതിനൊപ്പം തന്നെ കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കണമെന്നും സാജു പറഞ്ഞു. റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നവർ കുറ്റാരോപിതർ മാത്രമാണെന്നും കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവർ പ്രതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.