കോളാ കമ്പനിയെ കെട്ടുകെട്ടിച്ചവരാണ് ജല ചൂഷണത്തിന് അവസരം നൽകുന്ന ബ്രൂവറി പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നത് : രമേശ് ചെന്നിത്തല

Those tied to the cola company are in favor of the brewery project which provides an opportunity for water exploitation: Ramesh Chennithala
Those tied to the cola company are in favor of the brewery project which provides an opportunity for water exploitation: Ramesh Chennithala

തിരുവല്ല : പാലക്കാട് ബ്രൂവറിയ്ക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് പിൻവലിക്കണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്ലാച്ചിമടയിൽ നിന്നും കോളാ കമ്പനിയെ കെട്ടുകെട്ടിച്ചവരാണ് ജല ചൂഷണത്തിന് അവസരം നൽകുന്ന പുതിയ ബ്രൂവറി പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നത്. 

തിരുവല്ല വേങ്ങലിൽ നടന്ന ഗാന്ധിഗ്രാം പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രൂവറിക്കായുള്ള ഭൂമി കച്ചവടത്തിൽ കോൺഗ്രസുകാരന് ഇടനില എന്ന ആക്ഷേപം ചെന്നിത്തല തളളി.  ഭൂമി കച്ചവടം ആർക്കും നടത്താം അതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനാവശ്യമാണ്.

ഐക്യത്തിനാണ് പ്രാധാന്യം. കെപിസിസിയെ നയിക്കാൻ പ്രാപ്തനായ നേതാവാണ് കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം വേണമോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കും.

മാരാമൺ കൺവൻഷൻ വേദിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതായി അറിയില്ല. അത് മാർത്തോമ സഭയുടെ കാര്യമാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ല എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags