പെഡിയുമായി എത്തുന്ന രാം ചരണിന് ആദ്യമേ ലോട്ടറിയടിച്ച പോലെ ഡീല്‍

Ram Charan, who arrives with a pedi, gets a deal like he just won the lottery.
Ram Charan, who arrives with a pedi, gets a deal like he just won the lottery.

നടൻ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രമാണ്   പെഡി. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍  നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്.  

വരുന്ന രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടും എന്നാണ് വിവരം. ഏപ്രില്‍ 6ന് ഇതിന് വേണ്ടി കാത്തിരിക്കുകയാണ് ടോളിവുഡ്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റെതായി എത്തുന്ന ചിത്രത്തില്‍ വളരെ റോ ആയ ലുക്കിലാണ് താരം എത്തുന്നത്. 

രണ്ട് ലുക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ഒന്നില്‍ രാം ചരണ്‍ പുകവലിക്കുന്നതും. മറ്റൊന്നില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്‍ക്കുന്ന രാം ചരണിനെ കാണാം.  രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്‍റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്‍റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

അതേ സമയം മറ്റൊരു പ്രധാന അപ്ഡേഷന്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഓഡിയോ അവകാശം എല്ലാ ഭാഷകളിലും ടി-സീരിസ് വാങ്ങിയെന്നാണ് വിവരം. 25 കോടിയിലേറെ രൂപയ്ക്കാണ് ടി-സീരിസ് എല്ലാ ഭാഷകളിലെയും ഓഡിയോ അവകാശം വാങ്ങിയിരിക്കുന്നത്.  ഇത് അടുത്തകാലത്തെ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഡീലാണ് എന്നാണ് വിവരം. 
 

Tags

News Hub