'പ്രകാശ് കാരാട്ടിന്റെയും പിണറായിയുടെയും ദൂഷിത വലയത്തിൽ പെടരുത്' : എം.എ. ബേബിയെ അഭിനന്ദിച്ച് വി ഡി സതീശൻ

vd5
vd5

തൃശൂർ: സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. പ്രകാശ് കാരാട്ടും പിണറായി വിജയനും ഉൾപ്പെടെയുള്ളവരുടെ ദൂഷിത വലയത്തിൽ ബേബി പെടരുതെന്നും സതീശൻ പറഞ്ഞു.

'സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിനെ പോലെ ദേശീയ തലത്തിൽ പ്രവർത്തിച്ച ഒരാൾക്ക് ഇൻഡ്യ മുന്നണിയുടെ ഭാഗമായി നിന്നു കൊണ്ട് വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ സാധിക്കും. എന്നാൽ, പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും പോലുള്ളവർ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ആ തീരുമാനവുമായി എം.എ. ബേബിക്ക് മുന്നോട്ട് പോകാനാകില്ല.

ബി.ജെ.പി ഫാഷിസ്റ്റോ നവഫാഷിസ്റ്റോ അല്ലെന്ന കണ്ടുപിടുത്തം നടത്തിയ ആളാണ് പ്രകാശ് കാരാട്ട്. അതിന് പിന്തുണ നൽകിയ ആളാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ. കോൺഗ്രസ് വിരുദ്ധതയാണ് അവരുടെ മനസിൽ നിറയെ. ബി.ജെ.പിയുമായി സന്ധി ചെയ്താലും കോൺഗ്രസിനെ തകർക്കണമെന്ന മനസുള്ളവരുടെ ദൂഷിതവലയത്തിൽ പെടാതെ മുന്നോട്ട് പോയാൽ ദേശീയ തലത്തിൽ എം.എ. ബേബിക്കും മതേതര നിലപാട് സ്വീകരിക്കാം' -വി.ഡി. സതീശൻ പറഞ്ഞു.

Tags