ഊണിനു കൂട്ടാൻ മുളകിട്ട മീൻ കറി

Chili fish curry to accompany your meal
Chili fish curry to accompany your meal

ആവശ്യമുള്ള സാധാനങ്ങൾ

മീൻ കഷണങ്ങളാക്കിയത് – കാൽ കിലോ
ഉള്ളി – 100 ഗ്രാം
മുളക് അരച്ചത് – 2 ടേബിൾ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – ഒരു ഇഞ്ചി
വെളുത്തുള്ളി ചതച്ചത് – ഒന്ന്
പച്ചമുളക് നീളത്തിൽ കീറിയത് – ആറ്
തക്കാളി അരിഞ്ഞത് – ആറെണ്ണം
പുളി- കുറച്ചധികം
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മുളക് പൊടി- ഒന്നര രണ്ട് ടീസ്പൂൺ
ഉലുവ- 1 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേ. സ്പൂൺ

പാകം ചെയ്യുന്ന വിധം

ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് തിളച്ചാൽ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. ഇതിന് ശേഷം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റുക.

ഇത് നന്നായി വഴറ്റിക്കഴിഞ്ഞാൽ അരച്ച മുളകും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. പിന്നീട് തക്കാളി ഇടുക. തക്കാളിയും നന്നായി വഴറ്റിയാൽ പുളി വെള്ളം ഒഴിക്കുക. എത്രത്തോളം വഴറ്റുന്നോ അത്രയും രുചി കൂടുമെന്നാണ് പറയാറ്.

പുളിവെള്ളമൊഴിച്ച് കഴിഞ്ഞാൽ മുളക് പൊടിയും ഉപ്പും ചേർത്ത് അടച്ച് തിളക്കാൻ വെക്കുക. ആദ്യം അൽപ്പം തിളച്ചാൽ മീൻ ഇട്ട് വീണ്ടും അടച്ച് വെക്കുക. തിളച്ച് കഴിഞ്ഞാൽ കറിവേപ്പില ഇടാം.

Tags

News Hub