പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

kozhikkode bus accident
kozhikkode bus accident

ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്ത് വന്നിരുന്നു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകകരമായ രീതിയിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.

ഇന്നലെ വൈകുന്നേരമായിരുന്നു പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിൽ മരിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്ത് വന്നിരുന്നു.

Tags

News Hub