'നരി വേട്ട' ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തു


ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായി ട്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തേ ടൊവിനോ തോമസ്സിൻ്റേയും, നായിക പ്രിയംവദാ കൃഷ്ണൻ്റേയും പോസ്റ്റർ സിവിൽ വേഷവിധാനത്തിൽ പുറത്തുവിട്ടിരുന്നു.സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു. ഇപ്പോൾ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടത് ഏറെ കനതുകമായിരിക്കുന്നു.ടൊവിതോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

പൂർണ്ണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗദ്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്ഈ കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ നിർണ്ണായകമായ ഗതിവിഗതികളിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.
ഇതിലെ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിൻ്റേത്.അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.. മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കുന്നുണ്ട്.
പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും, ബഷീർ അഹമ്മദും, രഘുറാം കേശവും, '
വർഗീസിൻ്റെ പ്രണയിനി നാൻസി എന്ന കഥാപാത്രത്തെയാണ് പ്രിയംവദാകൃഷ്ണ അവതരിപ്പിക്കുന്നത്.മെയ് മാസത്തിൽ പ്രദർശനത്തിനെ
ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്ററുകൾ വിട്ടിരിക്കുന്നത്.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങൾ - കൈതപ്രം 'സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം - വിജയ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ - എൻ. എം. ബാദുഷ പ്രൊജക്റ്റ് ഡിസൈൻ ഷെമി കലാസംവിധാനം - ബാവ മേക്കപ്പ് - അമൽ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ .
നിർമ്മാണ നിർവ്വഹണം - സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർകുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.വാഴൂർ ജോസ്.ഫോട്ടോ . ശ്രീരാജ് ' , ഷെയ്ൻസബൂറ'