വിവാദങ്ങൾക്കിടയിലും മുട്ട് മടക്കാതെ എമ്പുരാന്‍; 200 കോടി ക്ലബില്‍


ലോക ചരിത്രത്തില്‍ തല ഉയർത്തി എമ്പുരാന്‍. റിലീസ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം നേടിയിരിക്കുന്നത് 200 കോടി ക്ലബിലാണ്. നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ 15k ലൈക്കും ആയിരത്തിലധികം കമന്റുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ചൊവ്വാഴ്ച്ച മുതല്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്.

സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ആക്രമണം ശക്തമാക്കിയതോടെയാണ് എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി തേടിയത്. അവധി ദിവസമായിട്ടും ഞായറാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം പരിഗണിച്ച് അനുമതി നല്‍കുകയും ചെയ്തു.