‘ലൈംഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ല’ ; നടി നീന ഗുപ്ത


ലൈംഗികതയെ കുറിച്ച് തുറന്നുപറഞ്ഞ് നടി നീന ഗുപ്ത. ലൈംഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ല എന്നാണ് നീന ഗുപ്ത തുറന്ന് പറഞ്ഞിരിക്കുന്നത്. ലൈംഗികതയെ ആനന്ദമായി കരുതുന്നതിന് പകരം കടമയായാണ് കാണുന്നതെന്നും പുരുഷന്റെ ആനന്ദത്തിനും പ്രത്യുൽപാദനത്തിനും വേണ്ടി മാത്രമാണ് ലൈംഗികതയെന്നാണ് മിക്ക ഇന്ത്യൻ സ്ത്രീകളും വിശ്വസിക്കുന്നതെന്നും നീന ഗുപ്ത പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു നീന ഗുപ്തയുടെ തുറന്നുപറച്ചിൽ.
“ലൈംഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ തൊണ്ണൂറ്റൊൻപതോ അല്ലെങ്കിൽ തൊണ്ണൂറ്റഞ്ച് ശതമാനമോ സ്ത്രീകൾക്കും അറിയില്ല. ചെറിയൊരു വിഭാഗം സ്ത്രീകൾ മാത്രമാണ് സെക്‌സ് എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകൾക്കും അത് ആസ്വാദ്യകരമല്ല. സെക്സ് എന്നത് ഓവർറേറ്റഡ് ആയ വാക്കാണെന്നും” അവർ പറഞ്ഞു.
