മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയത് തെറ്റ്; നാസർ കൂടത്തായി ഫൈസി


മമ്മൂട്ടിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിയുടെ പോരിൽ ഉഷപൂജ നടത്തിയത്
തിരുവനന്തപുരം : മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയത് തെറ്റെന്ന് നാസർ കൂടത്തായി ഫൈസി. മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ളയ്ക്ക് പിന്നാലെയാണ് നാസർ കൂടത്തായി ഫൈസി പ്രതിഷേധവുമായി രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് തെറ്റാണെന്ന് നാസർ കൂടത്തായി ഫൈസി പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടയിലാണ് നാസർ കൂടത്തായി ഫൈസി ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിയുടെ പോരിൽ ഉഷപൂജ നടത്തിയത്. ഇതിന്റെ രശീത് അടക്കം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തിയത്.
മമ്മൂട്ടിയുടെ അറിവോടെയാണ് ചെയ്തതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. മമ്മൂട്ടിയുടെ അറിവോടെയല്ല വഴിപാട് കഴിച്ചതെങ്കിൽ തെറ്റില്ല. വലിയ വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിശ്വാസത്തിന്റെ പുറത്തായിരിക്കാം മോഹൻലാൽ ചെയതത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് മോഹൻലാൽ ചെയതതെങ്കിൽ അത് വലിയ തെറ്റാണ്. ഇസ്ലാം മതവിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത് - ഒ അബ്ദുള്ള പറഞ്ഞു.
