ഒരു നാടു മുഴുവന്‍ ഉത്സവത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങും ; രാമനും സീതയും മക്കളുമിറങ്ങുന്ന അണ്ടലൂർ കാവ്


കേരളത്തിലെ വടക്കേ മലബാർ മേഖലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് അണ്ടലൂർ കാവ്. വിഷ്ണുവിന്റെ അഞ്ചാമത്തെ പതിപ്പായ പരശുരാമൻ നിർമിച്ചതാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു.ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീതാദേവി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവതകൾ.
രണ്ടായിരം വർഷം പഴക്കമുള്ള മരങ്ങൾ ഇവിടെയുണ്ട്.മേലെകാവ് എന്നും താഴെക്കാവ് എന്നും രണ്ട് ദേവസ്ഥാനങ്ങലാണ് ഇവിടെയുള്ളത്. ഇതിൽ താഴേക്കാവ് കാടുകൾ നിറഞ്ഞ പ്രദേശമാണ്.ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വരുന്ന മലയാള മാസമായ കുംഭത്തിലാണ് ഈ ഉത്സവം നടക്കുന്നത് . ഈ സമയത്ത് ഗ്രാമം മുഴുവൻ സസ്യാഹാരം ആചരിക്കുകയും ക്ഷേത്രത്തിലെ ആചാരങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നു.
അണ്ടലൂർ കാവിലെ വാർഷിക ഉത്സവം മുഴുവൻ സമൂഹത്തിനും ആഘോഷത്തിന്റെ സമയമാണിത്. രാമായണത്തിലെ കഥകളെ ചിത്രീകരിക്കുന്ന ഇവിടെ അവതരിപ്പിക്കുന്ന തെയ്യം ദൂരെയുള്ള നിരവധി ആളുകളെ ആകർഷിക്കുന്നു. ദൈവത്താർ തെയ്യം ശ്രീരാമനെയും, ബപ്പുരാൻ തെയ്യം ഹനുമാനെയും, അങ്കക്കാരൻ തെയ്യം ലക്ഷ്മണനെയും പ്രതിനിധീകരിക്കുന്നു.
ഒരു നാടു മുഴുവന്‍ ഉത്സവത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങുന്ന കാഴ്ചയ്ക്കാണ് അണ്ടല്ലൂര്‍ കാവ് സാക്ഷ്യം വഹിക്കുന്നത് . ഈ കാലയളവില്‍ ഇവിടങ്ങളിലെ വീടുകളെല്ലാം അണിഞ്ഞൊരുങ്ങും. വീട്ടില്‍ സ്വന്തം പ്ലാവില്‍ ചക്കയുണ്ടായാല്‍ പോലും ആര്‍ക്കും അവ വെട്ടി ഉപയോഗിക്കാന്‍ അധികാരമില്ല.

ചക്കവെട്ട് എന്ന ചടങ്ങ് അണ്ടല്ലൂര്‍ കാവ് തറവാട്ടില്‍ നടന്നതിനു ശേഷം മാത്രമേ ജനം ചക്ക വെട്ടുകയുള്ളു. അതുപോലെ ഉത്സവകാലത്ത് കണ്ണൂര്‍ക്കാര്‍ക്ക് ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത മത്സ്യം ഒരു വീട്ടിലും പാചകം ചെയ്യുന്നതല്ല. ഉത്സവം തീര്‍ന്ന്, പ്രത്യേക അവകാശാധികാരങ്ങളുള്ള മുക്കുവ സ്ത്രീ അണ്ടല്ലൂര്‍ തറവാട്ടു കാരണവര്‍ക്ക് മത്സ്യം കാഴ്ച്ചവക്കുന്നതുവരെ ആരും മത്സ്യം ഉപയോഗിക്കില്ല.
ഈ കാവിൽ ഉത്സവം തുടങ്ങി നാലാം തിയതി മുതലാണ് തെയ്യക്കോലങ്ങൾ കെട്ടിയാടപ്പെടുന്നത്. അന്ന് സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തെയ്യം പടിഞ്ഞാറേത്തറയിലെത്തും. അവിടെ വച്ച് ശ്രീരാമപട്ടാഭിഷേക സങ്കൽപ്പത്തിൽ പൊന്മുടി ചാർത്തും. പിന്നീട് ദൈവത്താർത്തെയ്യം അങ്കക്കാരൻ, ബപ്പൂരൻ എന്നീ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ അകമ്പടിയോടെ കാവിനെ വലംവയ്ക്കുന്ന ചടങ്ങായ ‘മെയ്യാലം കൂടൽ’ നടത്തും. വ്രതമെടുത്ത പുരുഷന്മാരും ആൺകുട്ടികളും ‘വാനരപ്പട’ എന്ന സങ്കൽപ്പത്തോടെ ഇവർക്കൊപ്പമുണ്ടാകും.
പിന്നീട് സീതയെ വീണ്ടടുക്കാൻ ദൈവത്താറും അങ്കക്കാരനും ബപ്പൂരനും താഴേക്കാവിലേക്ക് പോകും. ലങ്കയിലെ അശോക വനമായാണ് താഴേക്കാവ് സങ്കൽപ്പിക്കപ്പെടുന്നത്. പുലർച്ചയോടെ സീതയും മക്കളുമെത്തും. അതിരാളൻ തെയ്യവും രണ്ടു മക്കളും എന്നാണ് ഈ തെയ്യപ്പുറപ്പാടിനെ പറയുന്നത്. ബാലിയും സുഗ്രീവനും എന്ന സങ്കൽപ്പത്തിൽ ഇറങ്ങുന്ന ഇളങ്കരുവനും പൂതാടിയും തമ്മിലുള്ള യുദ്ധവും അണ്ടലൂർ കാവിലെ പ്രത്യേകതയാണ്. ബപ്പൂരാൻ ഇടപെടുന്നതോടെയാണ് ഇവർ യുദ്ധം അവസാനിപ്പിച്ച് രഞ്ജിപ്പിലെത്തുന്നത്. രാമായണത്തിലെ സുന്ദരകാണ്ഡവും യുദ്ധകാണ്ഡവുമാണ് ഇവിട തെയ്യാട്ടത്തിന് ആധാരം.