സഭാ തര്‍ക്കം നിലനില്‍ക്കുന്ന ചാലിശ്ശേരിയില്‍ യാക്കോബായ വിശ്വാസികളെ ഞായറാഴ്ച സെമിത്തേരിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ മെത്രാന്‍കക്ഷി വിഭാഗം


ഞായറഴ്ചകളില്‍ മാതൃദേവലായത്തിലേക്ക് എത്തിയ വിശ്വാസികള്‍ക്ക് സെമിത്തേരിയിലേക്ക് പോകാന്‍ കഴിയാത്ത രീതിയില്‍ മെത്രാന്‍കക്ഷി വിഭാഗം ഗെയ്റ്റ്പൂട്ടി തടസം സൃഷ്ടിച്ചു
സഭാ തര്‍ക്കം നിലനില്‍ക്കുന്ന ചാലിശ്ശേരിയില്‍ യാക്കോബായ വിശ്വാസികളെ ഞായറാഴ്ച സെമിത്തേരിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ മെത്രാന്‍കക്ഷി വിഭാഗം പ്രധാന ഗെയ്റ്റ് പൂട്ടിയിട്ടു. ജില്ലാ ഭരണകൂടം നല്‍കിയ ഉത്തരവ് ലംഘിച്ചായിരുന്നു പൂട്ടയിടല്‍
ഗേറ്റ് പൂട്ടിയ നടപടിയില്‍ യക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ മിഥുന്‍ പ്രേമരാജ് നല്‍കിയ ഉത്തരവാണ് മെത്രാന്‍ കക്ഷി വിഭാഗം തിരസ്‌കരിച്ചത്. സബ്കളക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ ജനുവരി, ഫെബ്രുവരി മാസം ഞായറാഴ്ചകളില്‍ സെമിത്തേരി കല്ലറകളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കണം.
ഞായറഴ്ചകളില്‍ മാതൃദേവലായത്തിലേക്ക് എത്തിയ വിശ്വാസികള്‍ക്ക് സെമിത്തേരിയിലേക്ക് പോകാന്‍ കഴിയാത്ത രീതിയില്‍ മെത്രാന്‍കക്ഷി വിഭാഗം ഗെയ്റ്റ്പൂട്ടി തടസം സൃഷ്ടിച്ചു. ഇതിനെതിരെ യാക്കോബായ വിശ്വാസികള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ ഏപ്രില്‍, മെയ് മാസത്തേക്ക് കൂടി യാക്കോബായ വിശ്വാസികള്‍ക്ക് സെമിത്തേരിയില്‍ പ്രവേശിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ മിഥുന്‍ പ്രേമരാജ് ശനിയാഴ്ച ഉത്തരവ് നല്‍കി.

യാക്കോബായ വിശ്യാസികള്‍ പള്ളിയിലെ കുര്‍ബ്ബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് പോകാനായി എത്തിയപ്പോഴാണ് മെത്രാന്‍കക്ഷി വിഭാഗം കുര്‍ബ്ബാന നേരത്തെ അവസാനിപ്പിച്ച് ഗെയ്റ്റ് പൂട്ടിപോയത്. തുടര്‍ന്ന് ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭദ്രാസന കൗണ്‍സില്‍ അംഗം സി.യു. രാജന്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകളും , കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് മാതൃദേവാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചു. അടുത്ത ദിവസം പ്രവേശനത്തിന് പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിന്‍മേല്‍ വിശ്വാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. ചാലിശേരി പോലീസ് സ്ഥലത്തെത്തി.