യു പിയിൽ ഓഫിസിനുള്ളിൽ കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്
Mar 22, 2025, 19:27 IST


ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മുസാഫർപൂരിൽ യുവതിയെ ടെലികോം ഓഫിസുനിള്ളിൽ കയറി കോടാലികൊണ്ട് വെട്ടി യുവാവ്. കോൾ ഡീറ്റെയിൽസ് നൽകാൻ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
യുവതിക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടെന്ന് യുവാവിന് സംശയമുണ്ടായിരുന്നു. ഇതോടെ ഇയാൾ യുവതി ജോലി ചെയ്യുന്ന ടെലികോം ഓഫിസിലെത്തി ഫോണിലെ കോൾ ഡീറ്റെയിൽസ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെയാണ് ഇയാൾ കയ്യിൽ കരുതിയ കോടാലികൊണ്ട് യുവതിയെ ഓഫിസുളളിൽ വെച്ച് വെട്ടിപ്പരുക്കേൽപ്പിച്ചത്.
പിന്നാലെ ഓഫിസിലെ മറ്റ് ജീവനക്കാർ സംഭവം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പരുക്ക് പറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമിയുടെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.