എടപ്പാളിൽ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി മർദിച്ചു; 3 പേർ അറസ്റ്റിൽ

malappuram drug - bike attack
malappuram drug - bike attack

കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ നമ്പര്‍ ചോദിച്ചു. നമ്പര്‍ ഇല്ല എന്ന് പറഞ്ഞതോടെ കയ്യില്‍ കരുതിയ വടിവാള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. 

മലപ്പുറം : എടപ്പാളിൽ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) തുടങ്ങിയവരാണ് അറസ്റ്റിലായത്. കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ നമ്പര്‍ ചോദിച്ചു. നമ്പര്‍ ഇല്ല എന്ന് പറഞ്ഞതോടെ കയ്യില്‍ കരുതിയ വടിവാള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. 

ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു. വടിവാളുമായി വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
 

Tags

News Hub