മലപ്പുറത്ത് അസം സ്വദേശിയെ ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു. പ്രതി - അസം സ്വദേശി


ശീട്ടുകളുയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
മലപ്പുറം : മലപ്പുറത്ത് അസം സ്വദേശിയെ മറ്റൊരു അസം സ്വദേശി ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് ആദിൽ ഇസ്ലാമിനെ പ്രതിയായ ഗുൽജാർ ഹുസൈൻ ഗുഡ്സ് ഓട്ടോ കയറ്റി കൊന്നത്. ശീട്ടുകളുയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ കൊണ്ട് ഇടിക്കുകയായിരുന്നു. മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശശീരത്തിലൂടെ ഗുൽജാർ ഓട്ടോ കയറ്റിയിറക്കി. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അരീക്കോട് വാവൂര് വെച്ച് വാഹനവുമായി കൊണ്ടോട്ടി പോലീസ് പ്രതിയെ പിടികൂടി.

പ്രതിയായ ഗുൽജാർ ഹുസൈൻ 20 വർഷത്തോളമായി കൊണ്ടോട്ടിയിൽ താമസിക്കുകയാണ്. മരുച്ചുപോയ ആദിൽ ഇസ്ലാം 5 വർഷമെ ആയുള്ളൂ കൊണ്ടോട്ടിയിൽ താമസം തുടങ്ങീയ്ട്ട്. ഇരുവരും കുടുംബസമേതമായാണ് താമസിക്കുന്നത്.