രണ്ടായിരത്തോളം മുസ്‌ലിംകൾ ഗുജറാത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ലൂ വന്നാണ് മരിച്ചതെന്ന് ആർക്കും പറയാൻ ആവില്ലല്ലോ ? : എമ്പുരാൻ സിനിമക്ക് പിന്തുണയുമായി ജോൺ ബ്രിട്ടാസ്


എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷപ്രചാരണം തുടരുമ്പോൾ സിനിമക്ക് പിന്തുണയുമായി ജോൺ ബ്രിട്ടാസ് എം.പി. സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്‌ക്കെതിരെ സട കുടഞ്ഞെഴുന്നേൽക്കുമ്പോൾ അതിന്റെ മാനം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം മുസ്‌ലിംകൾ ഗുജറാത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ലൂ വന്നാണ് മരിച്ചതെന്ന് ആർക്കും പറയാൻ ആവില്ലല്ലോ. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ജോൺ ബ്രിട്ടാസ് എം.പിയുടെ വാക്കുകൾ: 'കുറെ കാലത്തിനു ശേഷമാണ് തീയറ്ററിൽ പോയി ഒരു സിനിമ കാണുന്നത് - എമ്പുരാൻ. സിനിമയുടെ സവിശേഷതയേക്കാൾ എനിക്ക് പ്രചോദനമായത് സമകാലിക രാഷ്ട്രീയ സാഹചര്യവും സിനിമയ്‌ക്കെതിരെ ഉയർന്ന അതി ശക്തമായ സമ്മർദ്ദങ്ങളുമായിരുന്നു. ഏതൊരു സിനിമയ്‌ക്കെതിരെയും വിമർശനങ്ങളും എതിർപ്പുകളും ഉയരാം. എന്നാൽ സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്‌ക്കെതിരെ സട കുടഞ്ഞെഴുന്നേൽക്കുമ്പോൾ അതിന്റെ മാനം വലുതാണ്.

എമ്പുരാനിൽ എനിക്ക് യോജിപ്പും വിയോജിപ്പുമുള്ള ഒട്ടേറെ ചേരുവക ഉണ്ട്. സിനിമയെ മാസ്സ് ലെവലിലേക്ക് മാറ്റുവാൻ പ്രയോഗിച്ച ഹോളിവുഡ് വിദ്യകൾ എനിക്കത്ര ഹൃദ്യമായോ എന്ന് ചോദിച്ചാൽ ഉറപ്പില്ല. സിനിമയുടെ ചേരുവകളിലെ രാഷ്ട്രീയത്തോട്
പലർക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതൊക്കെ ഓരോരുത്തരുടെയും ആസ്വാദന-വ്യക്‌തി സ്വാതന്ത്ര്യം.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലമാണ് സിനിമക്ക് ഇഴ കോർക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അത്. രണ്ടായിരത്തോളം മുസ്ലിങ്ങൾ ഗുജറാത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് യാഥാർഥ്യമാണ്. അവരെല്ലാം ഫ്ലൂ വന്നാണ് മരിച്ചതെന്ന് ആർക്കും പറയാൻ ആവില്ലല്ലോ?
ചരിത്ര ആഖ്യാനങ്ങളെ മുൻനിർത്തി എത്രയോ സിനിമകൾ ഇതിനുമുൻപും നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോധ്ര സംഭവത്തെ മുൻനിർത്തിയാണ് The Sabarmati Report എന്ന സിനിമ. ബിജെപിയുടെ പ്രചരണ സിനിമാപട്ടികയിൽ സ്ഥാനം പിടിച്ച ഒന്നാണത്. കേരളത്തെ അപമാനിക്കാൻ കൊണ്ടുവന്ന Kerala Story പോലെ, സബർമതിക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി എന്നതും ശ്രദ്ധേയം. The Kashmir Files, Chhaava തുടങ്ങി ഈ ഗണത്തിൽ പെടുന്ന ഒട്ടേറെ സിനിമകൾ നമുക്ക് തന്നെ ഓർത്തെടുക്കാൻ ആവുന്നില്ലേ? മൂവായിരത്തോളം സിക്കുകാർ കൊല്ലപ്പെട്ട ഡൽഹി കലാപത്തെ മുൻനിർത്തി അരഡസൻ സിനിമകൾ വന്നിട്ടില്ലേ? അതിൽ അവസാനം ഇറങ്ങിയത് Jogi എന്ന ചിത്രമാണ്.
കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളെ നിശിതമായി വിമർശിക്കുന്ന എന്തിനേറെ അപകീർത്തിപ്പെടുത്തുന്ന സിനിമകൾക്ക് ഇവിടെ ക്ഷാമമൊന്നുമില്ല. അപ്പോൾ എന്തുകൊണ്ടാണ് എമ്പുരാൻ കത്തിവെക്കലിന് ഇരയാകുന്നത്?ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് മേലാണ്
ചോദ്യംചിഹ്നം ഉയരുന്നത്. നമ്മുടെ രാജ്യത്തിൻറെ പോക്ക് എങ്ങോട്ടാണെന്നുള്ളതാണ് എന്നെ അലോസരപ്പെടുത്തുന്നത്.
Tags

അഴിമതിയിൽ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറി,ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം : കെ സുധാകരൻ
ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം.അഴിമതിയിൽ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.കേരളം കണ്ട