കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്നും മാല മോഷ്ടിച്ച യുവതി പിടിയില്‍

arrest
arrest

ബസ്സുകളിലെ തിരക്ക് മുതലെടുത്ത് ഞൊടിയിടയില്‍ കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി

കോട്ടയം : കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്നും മാല മോഷ്ടിച്ച യുവതി പിടിയില്‍. മീനടം സ്വദേശി മിനി തോമസാണ് ബാഗിൽ നിന്ന് മാല മോഷ്ടിച്ചത്. നിരവധി മോഷണക്കേസില്‍ പ്രതിയാണ് മിനി തോമസ്.  പാമ്പാടി പൊലീസാണ് മിനി തോമസിനെ  അറസ്റ്റ് ചെയ്തത്.  കുരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ് മോഷ്ടിച്ചത് . 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മാല വിറ്റ കോട്ടയത്തെ ജ്വല്ലറിയില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.ബസ്സുകളിലെ തിരക്ക് മുതലെടുത്ത് ഞൊടിയിടയില്‍ കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

Tags