കൊല്ലത്ത് കഞ്ചാവ് ചെടി കൃഷിക്ക് കാവൽ വിദേശനായ്ക്കൾ

kanjav nedumbassery
kanjav nedumbassery

കഞ്ചാവ് കൃഷിയുടെ സംരക്ഷണത്തിന് 3 മുന്തിയ ഇനം വിദേശ നായിക്കളെ  പ്രതികള്‍ വളര്‍ത്തി

കൊല്ലം : ഓച്ചിറയിലാണ് വീട്ടുവളപ്പിൽ നട്ടുവളർത്തിയ 38 കഞ്ചാവ് തൈകൾ എക്സൈസ് പിടികൂടിയത്. വിദേശ നായിക്കളുടെ സംരക്ഷണത്തിലായിരുന്നു കഞ്ചാവ് കൃഷി ചെയ്തത്. കഞ്ചാവ് കൃഷിയുടെ സംരക്ഷണത്തിന് 3 മുന്തിയ ഇനം വിദേശ നായിക്കളെ  പ്രതികള്‍ വളര്‍ത്തി. കൊല്ലത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് തൈകൾ പിടികൂടിയത്.  

മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പത്തരക്കിലോ കഞ്ചാവും പിടികൂടി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രീതിയിലാണ് കഞ്ചാവ് തൈകൾ കണ്ടെടുത്തത്. കഞ്ചാവ് ചെടികള്‍ക്ക് ഒന്നരമാസം പ്രായവും 40 സെന്റീമീറ്റര്‍ വളര്‍ച്ചയുമുണ്ട്. എക്സൈസ് സംഘം പ്രതികളുടെ വീട്ടിലെത്തിയപ്പോൾ മൂന്ന് നായ്ക്കളെയും കൂട് തുറന്നിവിട്ടു. 

നേരത്തെ എംഡിഎംഐ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതികളിലൊരാളായ മനീഷ്. ഈ കേസ് അന്വേഷണം പുരോഗമിക്കവെയാണ് മനീഷും, സുഹൃത്ത് അഖില്‍ കുമാറും ചേര്‍ന്ന് അഖിലിന്റെ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തുന്നത് എക്‌സൈസ് കണ്ടെത്തിയത്.

പ്രതികളുടെ പക്കല്‍ നിന്നും പത്തര കിലോ കഞ്ചാവും പിടികൂടി. ലഹരി വ്യാപനം തടയുന്നതിനായി എക്‌സൈസ് സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന ക്ലീന്‍ സ്ലേറ്റ് ഡ്രൈവിലാണ് കഞ്ചാവ് ചെടികളും, കൂടിയ അളവ് കഞ്ചാവും പിടികൂടാനായത്.

Tags

News Hub