കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല

kalamassery poly kanjav case
kalamassery poly kanjav case

 കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുമായിരുന്നു എന്ന നി​ഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നിൽക്കുന്നത്

കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല.പകരം  സാക്ഷികളാക്കാനാണ് തീരുമാനം. പണമായും ഓൺലൈൻ വഴിയും തുക കൈമാറിയിട്ടുണ്ട്. വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. 

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാല വിഭാ​ഗം റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് ഡയറക്ട്ർ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുമായിരുന്നു എന്ന നി​ഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നിൽക്കുന്നത്. കഞ്ചാവ് വേട്ടയിൽ അന്വേഷണത്തിന്റെ ഭാ​ഗമായി അധ്യാപകരുടെയും പ്രതികളായ വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിരുന്നു. 

Tags

News Hub