സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എന്ന നേട്ടവുമായി എയര്‍ടെല്‍


കോഴിക്കോട്: ഭാരതി എയര്‍ടെല്‍ കേരളത്തിലെ നെറ്റ്‌വര്‍ക്ക് വിപുലീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പുതിയതായി 2500 ഓളം സൈറ്റുകള്‍ വിന്യസിച്ചു. നിലവില്‍ സംസ്ഥാനത്തെ മൊത്തം സൈറ്റുകളുടെ എണ്ണം ഏകദേശം 11,000 ത്തിനടുത്തായി. മറ്റു ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകളുമായി എയര്‍ടെല്‍ കേരളത്തിലെ മുന്‍നിര ടെലെകോം ഓപ്പറേറ്ററായി മാറുകയാണ്. ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാവാണ് എയര്‍ടെല്‍.
മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ, വയനാട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമീണ, നഗര മേഖലകളെ ഉള്‍പ്പെടുത്തി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്ന സമീപനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

''എയര്‍ടെല്ലിന്റെ നിര്‍ണായക വിപണിയാണ് കേരളം, ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്‌വര്‍ക്ക് അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ജില്ലകളിലുടനീളം നെറ്റ്‌വര്‍ക്ക് ഡെന്‍സിഫിക്കേഷനില്‍ എയര്‍ടെല്‍ സംസ്ഥാനത്ത് ഗണ്യമായ നിക്ഷേപം നടത്തിയിട്ടണ്ടെന്നും ഭാരതി എയര്‍ടെല്‍ കേരള സിഒഒ ഗോകുല്‍ ജെ അഭിപ്രായപ്പെട്ടു
നെറ്റ്‌വര്‍ക്ക് ഓഗ്മെന്റേഷനില്‍ നടത്തിയ എയര്‍ടെലിന്റെ ഗണ്യമായ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ട ബ്രൌസിംഗ് വേഗത, മെച്ചപ്പെട്ട ശബ്ദ നിലവാരം, വീഡിയോ എക്‌സ്പീരിയന്‍സ്,ലൈവ് വീഡിയോ എക്‌സ്പീരിയന്‍സ്, അപ്‌ലോഡ് വേഗത എന്നിവയില്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. കൂടാതെ സംസ്ഥാന ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, കായലുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി കാല്‍നടക്കാര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലുടനീളമുള്ള സ്ഥലങ്ങളില്‍ തടസ്സമില്ലാത്ത എയര്‍ടെല്‍ സേവനം ലഭ്യമാണ്.
Tags

ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണം ; ബിനോയ് വിശ്വം
കലാകാരന്മാര്ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നതും ഖേദിക്കേണ്ട അവസ്ഥയുണ്ടാകുന്നതും ക്ഷമാപണം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭീകരതയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.