ശിവൻറെ കോപത്തെ പ്രതീകപ്പെടുത്തുന്ന ഈ വിഗ്രഹം വീട്ടിലുണ്ടോ ?


പരമശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും വലതു കൈയിൽ ഡമരുവുമേന്തി അപസ്മാര പുരുഷന്റെ മേൽ ഒരു കാൽ ചവിട്ടി നിൽക്കുന്ന രൂപമാണിത്.. പത്നിയായ സതി അഗ്നി പ്രവേശം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജ നൃത്തം എന്നാണ് വിശ്വാസം.
വലതു കയ്യ് അഭയ മുദ്രയാണ്.ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്. ആനന്ദ നൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വര രൂപമാണ്
നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടി കാണിക്കുന്നു.
ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്. നട എന്നാൽ നൃത്തം,രാജ എന്നാൽ രാജാവ്, അതിനാൽ നടരാജ് എന്നാൽ ‘നൃത്തത്തിന്റെ രാജാവ്’. നടരാജ് പ്രതിനിധീകരിക്കുന്ന ദേവനായ ശിവനുമായി ബന്ധപ്പെട്ട് ഇരിക്കുന്നതിനാൽ നടരാജ വിഗ്രഹം കിഴക്ക് ദിശയിൽ സ്ഥാപിക്കുക.
നൃത്ത വിദ്യാലയങ്ങളിൽ നടരാജ വിഗ്രഹം വച്ച് ആരാധിക്കുന്നു.

നടരാജ് സൗന്ദര്യാത്മകമാണെങ്കിലും ശിവന്റെ കോപത്തെ പ്രതീകപ്പെടുത്തുന്നതിനാല്‍ ഇത് വീട്ടിലെ പൂജാമുറിയില്‍ പോലും സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. നടരാജ പ്രതിമ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ വാസ്തു പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.
വീട്ടിൽ നടരാജ വിഗ്രഹം മുറിയുടെ വടക്ക് കിഴക്കേ മൂലയിൽ ആണ് വയ്‌ക്കേണ്ടത് . എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.നടരാജിനെ ഒരിക്കലും നിലത്ത് കിടത്തരുത്. വിഗ്രഹം എപ്പോഴും ഒരു മേശയിലോ പ്ലാറ്റ്‌ഫോമിലോ വയ്ക്കണം.കൗതുക വസ്തുക്കളോ മറ്റു വിഗ്രഹങ്ങളോ ഇതിനെ സ്പർശിക്കുന്ന രീതിയിൽ വയ്ക്കാൻ പാടില്ല. അതു പോലെ തന്നെ വീട്ടിൽ വച്ച് പൂജകൾ ഒന്നും നടത്താനും പാടില്ല എന്നാണ് വാസ്തു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നൃത്ത വിദ്യാലയങ്ങളിൽ നടരാജ വിഗ്രഹം വയ്ക്കുന്നത് പതിവാണ്.