നെല്ലിയാമ്പതി അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ‘നാച്യുറ -25’ സമാപിച്ചു


പാലക്കാട് : നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിൽ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്യുറ -25 സമാപിച്ചു. സമാപന സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി ഉദ്ഘാടനം ചെയ്തു. ഫാം സൂപ്രണ്ട് സാജിദ് അലി അധ്യക്ഷനായി.ഫാമിൽ ഇതുവരെ ജോലിചെയ്ത് വിരമിച്ച എല്ലാ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പുനർജനി എന്ന പരിപാടിയും സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ഫാമിൽ വച്ച് നടന്ന സമാപന ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആറുമുഖപ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ജോർജ് എബ്രഹാം, ശ്രീകുമാർ, നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാം മാനേജർ ദേവി കീർത്തന, കൃഷി അസിസ്റ്റന്റുമാരായ നാരായണൻകുട്ടി, മഹേഷ്, വസീം ഫജിൽ മറ്റ് ഫാം ഉദ്യോഗസ്ഥർ, ഫാം തൊഴിലാളികൾ, സംഘടനാ നേതാക്കൾ, വിരമിച്ച ഫാം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
