ശബരിമല മണ്ഡല മകരവിളക്ക്;താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

google news
ശബരിമല മണ്ഡല മകരവിളക്ക്;താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പ്രസ്തുത റേഞ്ച് ഓഫീസ് പരിധികള്‍ മദ്യ നിരോധന മേഖലയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവമ്പര്‍ 16നാണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുക. ഉത്സവ കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്തുന്നതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് തല വിമുക്തി ജാഗ്രതാ സമിതികളും സാമൂഹ്യ പ്രതിബദ്ധതയോടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

The post ശബരിമല മണ്ഡല മകരവിളക്ക്;താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ first appeared on Keralaonlinenews.