കണ്ണൂരിൽ മറ്റൊരു കൈക്കൂലിവീരൻ കൂടി പിടിയിൽ

കണ്ണൂരിൽ മറ്റൊരു കൈക്കൂലിവീരൻ കൂടി പിടിയിൽ

കൈക്കൂലിക്കാരായി സർക്കാർ ഉദ്യോഗസ്ഥർ മാറുമ്പോൾ സാധാരണക്കാരുടെ ജീവിതമാണ് അവതാളത്തിലാകുന്നത്. തളിപ്പറമ്പ പട്ടുവത്തെ കൈക്കൂലിക്കാരനായ വില്ലേജ് ഓഫീസർ പിടിയിലായതിനു പിന്നാലെ വീണ്ടും കണ്ണൂരിൽ മറ്റൊരു കൈക്കൂലിവീരൻ കൂടി പിടിയിലായിരിക്കുകയാണ്. പയ്യന്നൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കരിവെള്ളൂര്‍ തെരുവിലെ പി.വി.പ്രസാദ് ആണ് കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായത്. ഇയാൾക്കൊപ്പം ഇയാളുടെ കൈക്കൂലിപണ സൂക്ഷിപ്പുകാരനായ സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരനെയും കേസിൽ പ്രതി ചേർക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ അന്വേഷണ സംഘം….

tRootC1469263">

വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിനാണ് തിങ്കളാഴ്ച വൈകുന്നേരം നാലോടെ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ആർ ടി ഓ ഓഫീസിലെത്തിയ സംഘം എഎംവിഐ അറസ്റ് ചെയ്തത്. വാഹനത്തിന്റെ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷകരോട് പണം ആവശ്യപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എം വി ഐ  രണ്ടു മാസത്തോളമായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

ധാരാളം പരാതികൾ ലഭിചതിനെത്തുടർന്ന് നേരത്തെ വിജിലൻസ് എഎംവിഐയെ ഫോൺ ചെയ്‌ത്‌ കൈക്കൂലി ഏർപ്പാട് നിർത്തണമെന്ന് താക്കീത് ചെയ്തിരുന്നു. എന്നിട്ടും കൈക്കൂലി വാങ്ങുന്നത് തുടർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. രണ്ടു വണ്ടികളുടെ ഫിറ്റ്നസ് സെര്ടിഫിക്കറ്റിന് സമീപിച്ച ഇടപാടുകാരനോട് ഓരോ വാഹനത്തിനും 3000 രൂപ വീതം നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്.

രണ്ടു തവണ അതിൽ കുറഞ്ഞ തുകയുമായി വാഹന ഉടമ എത്തിയെങ്കിലും അത് പോരെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഭവം വിജിലൻസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. വിജിലെൻസ് ഫിനോഫ്തലീൻ പുരട്ടിയ 6000 രൂപയുമായി വാഹന ഉടമയെ പ്രസാദിൻറെ അടുത്തേക്ക് അയച്ചു. എന്നാൽ ഇയാൾ പണം നേരിട്ട് വാങ്ങാതെ ഡ്രൈവറുടെ കൈവശം ഏൽപ്പിക്കാൻ പറഞ്ഞു. ഡ്രൈവർക്ക് പണം നൽകി നിമിഷങ്ങൾക്കുള്ളിൽ ഈ ഓഫിസിന്റെ താഴെ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരൻ സുരേഷിന് പണം കൈമാറുകയായിരുന്നു.

ഉടൻ വേഷം മാറിയെത്തിയ വിജിലൻസ് സംഘം പ്രസാദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാള്‍ ആദ്യം നിഷേധിച്ചെങ്കിലും രാസപരിശോധനയില്‍ കുറ്റം തെളിയുകയായിരുന്നു. ഒപ്പം പണം വാങ്ങിയ ഡ്രൈവറുടെയും സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരന്ടെയും കൈകളും രാസപരിശോധനയ്ക്ക് വിദേയമാക്കി. ഓഫീസിലേക്കുള്ള വഴിയിലെ സി സി ടി വിയിൽ പരാതിക്കാരൻ പണവുമായി എ എം വി ഐയെ സമീപിക്കുന്ന ദൃശ്യവും പതിഞ്ഞിട്ടുണ്ട്.

പ്രസാദ് ഏഴുവര്‍ഷമായി മോട്ടോര്‍വാഹന വകുപ്പിലാണ് ജോലിചെയ്യുന്നത്. വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ചെയ്ത കോപ്പികള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ 69,000 രൂപയും സ്ഥലം വാങ്ങിയതിന്റേതുള്‍പ്പെടെയുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്.  പരാതിക്കാരൻ നൽകിയ ആറായിരം രൂപ കൂടാതെ 4500 രൂപ കൂടി സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരനിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. ഇത് ഉച്ചയ്ക്ക് ശേഷം മാത്രം എ എം വി ഐ ക്ക് കൈക്കൂലിയായി ലഭിച്ച പണമാ ണെന്നും രാവിലത്തെ ഇടപാടിൽ ലഭിച്ച പണം നേരത്തെ തന്നെ സുരേഷ് എ എം വി ഐ ക്ക് കൈമാറിയിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ..

അതേസമയം സൂപ്പർ മാർക്കെറ്റിൽ കൈക്കൂലിയായി ഏൽപ്പിക്കുന്ന പണം അല്ല പ്രസാദിന് നൽകാറുള്ളത്. ഫിനോഫ്ത്തലിൽ പുരട്ടിയിരിക്കാം എന്ന ഭയം കാരണം സൂപ്പർ മാർക്കെറ്റിൽ ലഭിക്കുന്ന പണത്തിൽ നിന്നുള്ള നോട്ടുകളാണ് പ്രസാദിന് നല്കാറുള്ളതെന്നും സൂപ്പർ മാർക്കെറ്റ് ഉടമയ്ക്കും കൈക്കൂലിപ്പണത്തിന്റെ കമ്മീഷൻ ലഭിക്കുന്നുണെന്നും വിജിലൻസ് പറയുന്നു.

പ്രതി ദിനം 20, 000- 25 ,000 രൂപ വരെ ഇയാൾക്ക് കൈക്കൂലിയായി ലഭിക്കുന്നുണ്ടത്രേ. കൊട്ടിഘോഷിച്ച് ഉത്ഘാടനം നടത്തി ഒരു വര്ഷം തികയുമ്പോൾ കൈക്കൂലി കേസിൽ ഒരു അറസ്റ്റ് നടന്നത് ഓഫിസിനു തന്നെ നാണക്കേട്ആയി മാറിയിരിക്കുകയാണ്. മാത്രമല്ല പയ്യന്നൂർ ടൗണിൽ വരേണ്ടിയിരുന്ന ആർ ടി ഒ ഓഫീസ് വെള്ളൂരിലെ കെട്ടിടത്തിലേക്ക് മാറ്റിയത് ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തിയാണെന്നും ആരോപണവും  ഉയരുന്നുണ്ട്. 

വിജിലൻസ് ഇൻസ്‌പെക്ടർ പി ആർ മനോജ്, എസ് ഐ കെ പി പങ്കജാക്ഷൻ, എ എസ് ഐ മാരായ പി നിജേഷ്, എം വി വിനോദ്, പി ബിജു, കെ ശ്രീജിത്ത്, ജയശ്രീ, എസ് സി പി ഒ മാരായ എം ഷൈജു, സരിത്ത്, കെ സുരേഷ്, കെ നിതീഷ് എന്നിവരടങ്ങിയ സംഘമായിരുന്നു ഇയാളെ പിടികൂടിയത്.

The post കണ്ണൂരിൽ മറ്റൊരു കൈക്കൂലിവീരൻ കൂടി പിടിയിൽ first appeared on Keralaonlinenews.