വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

നല്ല ആരോഗ്യം ലഭിക്കാന്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ഇത് ഗര്‍ഭിണികളെ സംബന്ധിച്ച് കൂടുതല്‍ പ്രധാനപ്പെട്ട കാര്യമാണ്. വിറ്റാമിൻ എ ചർമ്മ ഗ്രന്ഥികൾക്ക് സെബം എന്ന എണ്ണമയമുള്ള പദാർത്ഥം ഉണ്ടാക്കാൻ സഹായിക്കുന്നു. സെബം തലയോട്ടിക്ക് ഈർപ്പമുള്ളതാക്കുകയും മുടി ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ​ദഹനം എളുപ്പമാക്കാനും രോ​ഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം …

tRootC1469263">

. വളരെയധികം പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ബീറ്റാകരോട്ടിനും ധാരാളമുണ്ട്. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മധുരക്കിഴങ്ങ് സഹായിക്കുന്നു.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ ഇങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് പപ്പായ. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

. വിറ്റാമിന്‍ എ, സി, കെ, അയണ്‍ , പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ദഹനം എളുപ്പമാക്കാൻ തക്കാളി മികച്ചൊരു ഭക്ഷണമാണ്.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

. വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാരറ്റ് ശീലമാക്കാം.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

. മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

. ഹാളോവീന്‍ പാര്‍ട്ടികളിലെ മുഖ്യ ഇനമായ മത്തങ്ങ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിന്‍ എയുടെ കാര്യത്തില്‍ 100 ഗ്രാം മത്തങ്ങയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ എയുടെ 170 ശതമാനം അടങ്ങിയിരിക്കുന്നു.

. ദിവസം ഒരു ഗ്ലാസ്സ് പാല്‍ വീതം കുടിക്കുന്നത് ആരോഗ്യത്തില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. പാല്‍ കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സ് മാത്രമല്ല, ധാരാളം വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം

. നല്ല ചുവപ്പ് നിറമുള്ള ക്യാപ്സിക്കം കാഴ്ചക്കും ആരോഗ്യത്തിനും ഉത്തമമാണ്. കരോട്ടിനോയ്ഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ക്യാപ്സിക്കത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം
The post വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കു പ്രതിരോധശേഷി കൂട്ടാം first appeared on Keralaonlinenews.

Tags