കണ്ണുർ നഗരത്തെ നടുക്കി വൻ തീപ്പിടിത്തം: ഹോം അപ്ളയിൻസ് സ്ഥാപനം കത്തിയമർന്നു

google news
കണ്ണുർ നഗരത്തെ നടുക്കി വൻ തീപ്പിടിത്തം: ഹോം അപ്ളയിൻസ് സ്ഥാപനം കത്തിയമർന്നു

കണ്ണുർ: കണ്ണൂർ – തലശേരി ദേശീയപാതയിൽ താണയിൽ വൻ തീപിടിത്തം ഞായറാഴ്ച്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തിൽ ബാരല്ല കിച്ചൺ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.

ഹോം അപ്ളെയിൻസ് കടയാണിത്. തീയാളി പടർന്നതിനെ തുടർന്ന് രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന കടപുർണമായും കത്തിനശിച്ചു.

കണ്ണുർ നഗരത്തെ നടുക്കി വൻ തീപ്പിടിത്തം: ഹോം അപ്ളയിൻസ് സ്ഥാപനം കത്തിയമർന്നു

കണ്ണുരിൽ നിന്നെത്തിയ ഫയർഫോഴ്സ് മണിക്കുറുകളുടെ ശ്രമഫലമായാണ് തീയണച്ചത്. താണ സ് പെഷ്യാലിറ്റി ആശുപത്രിക്ക് മുൻവശം പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നേരത്തെ ഒന്നാം നിലയിൽ ടി.വി.എസ് ഷോറും പ്രവർത്തിച്ചിരുന്നുവെങ്കിലും രണ്ടു വർഷം മുൻപ് ഇവിടെ നിന്നും മാറ്റുകയായിരുന്നു.

ഷോർട്ട് സർക്യുട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.തീയാളി പടർന്നതിനെ തുടർന്ന് തലശേരി – കണ്ണുർ ദേശീയപാതയിൽ ഗതാഗതം മുടങ്ങി.

കണ്ണുർ നഗരത്തെ നടുക്കി വൻ തീപ്പിടിത്തം: ഹോം അപ്ളയിൻസ് സ്ഥാപനം കത്തിയമർന്നു
The post കണ്ണുർ നഗരത്തെ നടുക്കി വൻ തീപ്പിടിത്തം: ഹോം അപ്ളയിൻസ് സ്ഥാപനം കത്തിയമർന്നു first appeared on Keralaonlinenews.