തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്

google news
തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്

തിരുവനന്തപുരം: നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്.നേമം സോണൽ ഓഫീസിലെ തിരിമറി അന്വേഷിക്കണമെന്നാണ് ആവശ്യം.നഗരസഭയിൽ നിന്ന് 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.നഷ്‌ടമായ തുക പ്രതികളായ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കാനാണ് നഗരസഭയുടെ തീരുമാനം.ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആറ്റിപ്ര സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാ​ഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് നഗരസഭ. ഇത് സംബന്ധിച്ച് വിജിലൻസിന് നഗരസഭ പരാതി നൽകും.

ഉള്ളൂർ, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണൽ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.ഈ സോണൽ ഓഫിസുകളിൽ കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ നഗരസഭ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

The post തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് first appeared on Keralaonlinenews.