ചിറയിന്‍കീഴില്‍ വീണ്ടും വന്‍ ലഹരി മരുന്ന് വേട്ട; അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

google news
ചിറയിന്‍കീഴില്‍ വീണ്ടും വന്‍ ലഹരി മരുന്ന് വേട്ട; അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. നിരോധിത സിന്തറ്റിക് ഡ്രഗ്‌സ് ആയ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന 62 ഗ്രാം എംഡിഎംഎയും രണ്ട് കിലോയിലധികം കഞ്ചാവുമായാണ് അഞ്ചംഗ സംഘം പിടിയിലായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി വസ്തുവായ 62 ഗ്രാം എംഡിഎംഎയും ,കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയിലായത്. ചിറയിന്‍കീഴ് , കിഴുവിലം സ്വദേശികളായ സജീവ് മുന്ന , മുബാറക് , നിയാസ്സ് ഗോകുല്‍ വെട്ടുകാട് അഖില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് പിടിയില്‍ ആയത്. ഇവര്‍ ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളിലെയും , കഞ്ചാവ് കടത്ത് കേസുകളിലേയും പ്രതികളാണ് ഇപ്പോള്‍ പിടിയിലായവര്‍. ഇവര്‍ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇതിന് മുമ്ബും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

The post ചിറയിന്‍കീഴില്‍ വീണ്ടും വന്‍ ലഹരി മരുന്ന് വേട്ട; അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു first appeared on Keralaonlinenews.