ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചു, രക്ഷകനായി എത്തി ഓട്ടോ ഡ്രൈവര്‍

google news
ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചു, രക്ഷകനായി എത്തി ഓട്ടോ ഡ്രൈവര്‍

കണ്ണൂര്‍: വീട്ടിനകത്തെ ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചപ്പോള്‍ രക്ഷകനായെത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. ആന്തൂര്‍ നഗരസഭാ പരിധിയിലാണ് സംഭവം. നഗരസഭയിലെ പതിനാറാം വാര്‍ഡ് കൗണ്‍സിലറായ അഞ്ജനയുടെ വീട്ടിലുണ്ടായ സംഭവത്തില്‍ തലനാരിഴയ്ക്കാണ് കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത്.

വീട്ടിലെ ഗ്യാസ് ലീക്കായി തീപടരുന്നത് ഗൃഹനാഥനാണ് ആദ്യം കണ്ടത്. ഗൃഹനാഥനും രണ്ട് പേരക്കുട്ടികളും മാത്രമേ ഈസമയം വീട്ടിലുണ്ടായിരുന്നുള്ളൂ. പരിഭ്രമിച്ചുപോയ ഇദ്ദേഹം ഗ്യാസ് കേബിള്‍ വലിച്ചതോടെ തീ ആളിപ്പടര്‍ന്നു.

വീട്ടിനകത്തെ കൂട്ടക്കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരനായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്താണ് അപകടം ഒഴിവാക്കിയത്. കൂട്ടിക്കെട്ടിയ ചാക്കും വെള്ളവും ഉപയോഗിച്ച് തീയണച്ച രഞ്ജിത്ത് ഗ്യാസ് സിലിണ്ടര്‍ പുറത്തേക്കെറിയുകയായിരുന്നു. ഇതിനിടെ നാട്ടുകാരും ഓടിയെത്തി.

രഞ്ജിത്തിന്റെ സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ധര്‍മശാല ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് രഞ്ജിത്ത് പോള. യുവാവിനെ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് അഭിനന്ദിച്ചു.

The post ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചു, രക്ഷകനായി എത്തി ഓട്ടോ ഡ്രൈവര്‍ first appeared on Keralaonlinenews.