വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കും

google news
വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കും

വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ജനന തീയതി ഉൾപ്പെടുത്തും. അടുത്ത ആഴ്ചയോടെ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

കൊവിഷീൽഡും അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ യാത്രാമാർഗരേഖ പരിഷ്കരിച്ചെങ്കിലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. വാക്‌സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണിതെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചിരുന്നു.

ഇതിനിടെ കൊവിഷീൽഡ് അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് വരുന്ന ബ്രിട്ടീഷ് പൗരൻമാർക്കും ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ കണ്ട് മുന്നറിയിപ്പ് നൽകിയതോടെയാണ് ഉത്തരവ് പരിഷ്‌കരിച്ചത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒക്ടോബർ 4 മുതൽ പത്തു ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താനാണ് നിലവിൽ തീരുമാനമായത്.

The post വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കും first appeared on Keralaonlinenews.