കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന്​ വേട്ട ; 30 കോടിയിലധികം വില വരുന്ന ഹെറോയിനുമായി ആഫ്രിക്കൻ വനിത പിടിയിൽ

google news
കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന്​ വേട്ട ; 30 കോടിയിലധികം വില വരുന്ന ഹെറോയിനുമായി ആഫ്രിക്കൻ വനിത പിടിയിൽ

കരിപ്പൂര്‍: കോഴിക്കോട്​ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന്​ വേട്ട. വിദേശയുവതിയില്‍ നിന്ന്​ കോഴിക്കോട്​ ഡയറക്​ടറേറ്റ്​ ഓഫ് ​ റവന്യൂ ഇന്‍റലിജന്‍സാണ്​ (ഡി.ആര്‍.ഐ ) അഞ്ച്​ കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്​.വിപണിയില്‍ 30 കോടി രൂപയിലധികം വില വരുന്ന ലഹരിമരുന്നുമായി ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ നിന്നുള്ള ബിശാലോ സോക്കോയാണ്​ (31) പിടിയിലായത്​​.

ബുധനാഴ്​ച പുലര്‍ച്ച 2.25ന്​ ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസ്​ വിമാനത്തിലാണ്​ ഇവര്‍ കരിപ്പൂരിലെത്തിയത്​. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്​ടൗണില്‍ നിന്നാണ്​ ദോഹയിലെത്തിയത്​. ബാഗേജിനകത്തായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചത്​. കോഴിക്കോ​ട്ടെ ഏജന്‍റിന്​ നല്‍കാനാണ്​ എത്തിച്ചതെന്നാണ്​ വിവരം.

ലഹരിമരുന്ന്​ എത്തുന്നതായി നേര​ത്തെ വിവരം ലഭിച്ചതി​െന്‍റ അടിസ്ഥാനത്തിലായിരുന്നു ഡി.ആര്‍.ഐ സംഘം പരിശോധന നടത്തിയത്​. നാര്‍ക്കോട്ടിക്​ ​ഡ്രഗ്​ ആന്‍ഡ്​​ സൈക്കോ​ട്രാപിക്​ സബ്​സ്​റ്റാന്‍സ്​ നിയമപ്രകാരം കേ​െസടുത്ത്​ കോടതിയില്‍ ഹാജരാക്കും. കരിപ്പൂരി​െന്‍റ ചരിത്രത്തിലാദ്യമായാണ്​ ഇത്രയും വലിയ ലഹരിമരുന്ന്​ വേട്ട നടക്കുന്നത്​.

The post കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന്​ വേട്ട ; 30 കോടിയിലധികം വില വരുന്ന ഹെറോയിനുമായി ആഫ്രിക്കൻ വനിത പിടിയിൽ first appeared on Keralaonlinenews.