പെട്രോളും കയറുമായി വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി

google news
പെട്രോളും കയറുമായി വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി

ആലപ്പുഴ: ആലപ്പുഴ രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യാ ഭീഷണി . കുട്ടനാട് ഊരുക്കരി സ്വദേശി ട്രിബിലിയാണ് നാട്ടുകാരെ മൂന്ന് മണിക്കൂറോളം ആശങ്കയിലാഴ്ത്തിയയത്. പെട്രോൾ നിറച്ച കുപ്പിയും കയറുമായിട്ടായിരുന്നു ഭീഷണി.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

രാമങ്കരി പൊലീസും അഗ്നിശമന സേനാംഗങ്ങളും ശ്രമിച്ചിട്ടും താഴെയിറങ്ങാൻ കൂട്ടാക്കാതിരുന്ന ഇയാൾ മകൾ എത്തിയതോടെയാണ് താഴെയിറങ്ങിയത്.

The post പെട്രോളും കയറുമായി വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി first appeared on Keralaonlinenews.