ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍

google news
ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന ഡിജിസിഎ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചേക്കും. വിമാനത്താവള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത് ശബരിമല വിമാനത്താവളം എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തിന് വലിയ തിരിച്ചടി ആയിരുന്നു.
വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, ചെറുവള്ളി എസ്റ്റേറ്റില്‍ ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ കഴിയില്ലെന്നുമാണ് ഡിജിസിഎ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് നല്‍കിയത്.
വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയില്‍ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

The post ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ first appeared on Keralaonlinenews.