കാനണിന്റെ ഇഒഎസ് ആര്‍3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

google news
കാനണിന്റെ ഇഒഎസ് ആര്‍3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഫുള്‍-ഫ്രെയിം മിറര്‍ലെസ് ക്യാമറയായ കാനണ്‍ ഇഒഎസ് ആര്‍3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഞ്ച് ലക്ഷം രൂപയോളം വിലയുള്ള ഈ ക്യാമറ വളരെ മികച്ച ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഈ ക്യാമറയില്‍ പുതുതായി വികസിപ്പിച്ച 24.1 മെഗാപിക്‌സലോളം വരുന്ന ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക്ഡ് സിഎംഒഎസ് സെന്‍സറാണ് കമ്പനി നല്‍കിയിട്ടുള്ളത്. പുതിയ ഐ കണ്‍ട്രോള്‍ എഎഫ്, 6കെ 60പി റോ, 4കെ 120p 10-ബിറ്റ് മൂവി എന്നീ റെക്കോര്‍ഡിങ് സപ്പോര്‍ട്ടും ക്യാമറയ്ക്ക് ഉണ്ട്.

കാനണ്‍ ഇഒഎസ് ആര്‍3 ക്യാമറയുടെ വില ഇന്ത്യയില്‍ 4,99,995 രൂപയാണ്. ഇത് ക്യാമറ ബോഡിക്ക് മാത്രമുള്ള വിലയാണ്. നവംബര്‍ മുതല്‍ മാത്രമേ രാജ്യത്ത് ക്യാമറ വില്‍പ്പനയ്ക്കെത്തിക്കു എന്നാണ് കമ്പനി അറിയിച്ചത്. കാനണ്‍ ഇഒഎസ് ആര്‍3 ക്യാമറയില്‍ 24.1 മെഗാപിക്‌സല്‍ ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക് ചെയ്ത സിഎംഒഎസ് സെന്‍സറാണ് നല്‍കിയിട്ടുള്ളത്. ഡിജിക് എക്‌സ് ഇമേജ് പ്രോസസറും ഈ ക്യാമറയില്‍ ഉണ്ട്. ഹൈ സ്പീഡ്, ഫാസ്റ്റ് എഎഫ് പെര്‍ഫോമന്‍സ്, കുറഞ്ഞ ലൈറ്റിലും മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള കഴിവ് എന്നിവയിലാണ് ഈ ക്യാമറ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ച് 30fps വരെയും മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ച് 12fps വരെയും ഷൂട്ട് ചെയ്യാന്‍ കഴിയുമെന്ന് കാനണ്‍ വ്യക്തമാക്കി. ഈ ക്യാമറയുടെ മാക്‌സിമം നേറ്റീവ് ഐഎസ്ഒ 102,400 ആണ്.

കാനോണ്‍ ലോഗ് 3 പ്രൊഫൈലില്‍ 60fpsല്‍ 6കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും 120fpsല്‍ 10-ബിറ്റ് 4കെ ക്രോപ്പ് ചെയ്യാനും ഇഒഎസ് ആര്‍3 ന് കഴിയും. മെനുവും മറ്റ് സെറ്റിങ്‌സും ആക്‌സസ് ചെയ്യുന്നതിന് 3.2 ഇഞ്ച് ടച്ച്സ്‌ക്രീനും ഈ ക്യാമറയില്‍ കാനണ്‍ നല്‍കിയിട്ടുണ്ട്. ഇഒഎസ് ആര്‍3യുടെ ഇലക്ട്രോണിക് ഷട്ടറിനും മെക്കാനിക്കല്‍ ഷട്ടറിനും എഫ്/എഇ ട്രാക്കിംഗ് ഉപയോഗിച്ച് 30 എഫ്പിഎസ്, 12എഫ്പിഎസ് എന്നിങ്ങനെ ഷൂട്ട് ചെയ്യാന്‍ കഴിയും. ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ച് 1/64,000 സെക്കന്റ് വരെ ഷട്ടര്‍ വേഗത ലഭിക്കും. ഇഒഎസ് ആര്‍3ല്‍ സിഎഫ്എക്‌സ്പ്രസ്(ടൈപ്പ്-ബി) കാര്‍ഡിനും എസ്ഡി (യുഎച്ച്എസ്-II) കാര്‍ഡിനുമായി രണ്ട് കാര്‍ഡ് സ്ലോട്ടുകള്‍ നല്‍കിയിട്ടുണ്ട്.

ഇഒഎസ് ആര്‍5, ആര്‍6 എന്നിവ പോലെ ഇഒഎസ് ആര്‍3യിലും 5.5 സ്റ്റോപ്പ്‌സ് വരെ വരെ ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍ (ഇന്‍-ബോഡി ഐഎസ്) ഉണ്ട്. അനുയോജ്യമായ ആര്‍എഫ് ലെന്‍സുകളുമായി പെയര്‍ ചെയ്ത് ഉപയോഗിക്കുമ്പോള്‍ 8 സ്റ്റോപ്പ്‌സ് സ്റ്റെബിലൈസേഷന്‍ വരെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ട്രൈപോഡോ മോണോപോഡോ മറ്റ് സ്റ്റെബിലൈസേഷന്‍ ഡിവൈസുകളോ ഇല്ലാതെ ലോങ് എക്‌സ്‌പോഷര്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും.

കണക്റ്റിവിറ്റി ഓപ്ഷനുകളായി ഇഒഎസ് ആര്‍3യില്‍ ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് മോഡുകളായും എഫ്ടിപി, എഫ്ടിപിഎസ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യൂവല്‍ ബാന്‍ഡ് വൈഫൈയുമായും വരുന്നു. ഇഒഎസ് 1DX മാര്‍ക്ക് IIIക്ക് സമാനമായ ഡസ്റ്റ്, ഡ്രിപ്പ് റെസിസ്റ്റന്‍സ് പെര്‍ഫോമന്‍സും ഷട്ടര്‍ ഡ്യൂറബിലിറ്റിയും ഇഒഎസ് ആര്‍3 ക്യാമറയിലും കാനണ്‍ നല്‍കിയിട്ടുണ്ട്.

The post കാനണിന്റെ ഇഒഎസ് ആര്‍3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു first appeared on Keralaonlinenews.