ശബരിമല കന്നിമാസ പൂജയ്ക്ക് പ്രത്യേക സർവ്വീസ്

google news
ശബരിമല കന്നിമാസ പൂജയ്ക്ക് പ്രത്യേക സർവ്വീസ്

തിരുവനന്തപുരം; ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് വേണ്ടി എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി സെപ്തംബർ 16 മുതൽ 21 വരെ കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം – പമ്പ സർവ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്.

നിലയ്ക്കൽ – പമ്പ റൂട്ടിൽ ചെയിൻ സർവ്വീസിന് വേണ്ടി 15 ബസുകളും ലഭ്യമാക്കും. കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.

The post ശബരിമല കന്നിമാസ പൂജയ്ക്ക് പ്രത്യേക സർവ്വീസ് first appeared on Keralaonlinenews.