ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ മാത്രം പ്രവേശനം

google news
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ മാത്രം പ്രവേശനം

പത്തനംതിട്ട:ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു.മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്.നാളെയാണ് നിറപുത്തരി പുജ നടക്കുക. നാളെ മുതല്‍ 23 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 15,000 പേര്‍ക്ക് ദിവസവും ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്..ഇത്തവണയും വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴിമാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോമാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിലയ്ക്കലില്‍ ആര്‍ ടി പി സി ആര്‍ പരിശോധിക്കന്‍ സൗകര്യം ഒരിക്കിയിട്ടുണ്ട്.

The post ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ മാത്രം പ്രവേശനം first appeared on Keralaonlinenews.